ഫുജൈറ- മഴക്കെടുതിയും മലവെള്ളപ്പാച്ചിലുംമൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ എമിറേറ്റില്‍ സര്‍വേ തുടങ്ങി. കൂടുതല്‍ നാശം അല്‍ ഫസീല്‍ മേഖലയിലാണ്.
വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളുടെ സഹകരണത്തോടെയാണ് നാശനഷ്ടങ്ങള്‍ സംഭവിച്ച സ്വദേശികളുടെയും വിദേശികളുടെയും കണക്കെടുപ്പ് നടത്തുന്നത്. ഇതു സംബന്ധിച്ച യോഗം ഫുജൈറ പോലീസ് ആസ്ഥാനത്ത് ചേര്‍ന്നു.
വീട്, വീട്ടുപകരണങ്ങള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് സാമഗ്രികള്‍ തുടങ്ങി എല്ലാ നാശനഷ്ടങ്ങളുടെയും കണക്കെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത നഷ്ടം സംഭവിച്ചവര്‍ക്ക് സഹായങ്ങള്‍ നല്‍കി.
ഷാര്‍ജയിലെ സര്‍ക്കാര്‍ സന്നദ്ധ സംഘടന എമിറേറ്റ്‌സ് ഫുഡ് ബാങ്കുമായി സഹകരിച്ച് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്.