അബുദാബി- ഗള്‍ഫ് രാജ്യങ്ങളില്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ (വി.പിഎന്‍) ഉപയോഗിക്കുന്നവരെ നിരീക്ഷിക്കുന്നു. ഡേറ്റിംഗ, ചൂതാട്ട, അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനും വീഡിയോ-ഓഡിയോ കോളിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നതിനുമാണ് വി.പി.എന്‍ ഉപയോഗിക്കുന്നത്.
ഗള്‍ഫില്‍ വി.പി.എന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍വര്‍ഷത്തെ ഇതേ സമയത്തേക്കാള്‍ 30 ശതമാനം വര്‍ധനവുണ്ടായെന്ന് നോര്‍ഡ് സെക്യൂരിറ്റി ഡാറ്റ പറയുന്നു. യു.എ.ഇയില്‍ 36 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. നിരോധിത വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാനാണ് കൂടുതല്‍ പേരും വി.പി.എന്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളില്‍ നല്ലൊരു ശതമാനം പേരും വാട്‌സാപ്പ്, സ്‌കൈപ്പ്, ഫെയ്‌സ്‌ടൈം, ഡിസ്‌കോര്‍ഡ്, ഐ.എം.ഒ തുടങ്ങിയ ഓഡിയോ-വിഡിയോ ആപ്പുകള്‍ ഉപയോഗിക്കാന്‍ വി.പി.എന്നിന്റെ സഹായം തേടുന്നുണ്ട്. ഇതുകൂടാതെ, ചിലര്‍ ഡേറ്റിംഗ് വെബ്‌സൈറ്റുകള്‍, ചൂതാട്ട വെബ്‌സൈറ്റുകള്‍, അശ്ലീല വെബ്‌സൈറ്റുകള്‍ എന്നിവ സന്ദര്‍ശിക്കാനും ലഹരി ഇടപാടുകള്‍ക്കും വി.പി.എന്‍ ഉപയോഗിക്കുന്നുവെന്ന് നോര്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കുന്നു.