Sorry, you need to enable JavaScript to visit this website.

മൂത്രം ഒഴിച്ചതിനു പുറത്താക്കി, ജപ്പാനിലെ അനുഭവം വിവരിച്ച് അറബി യുവാവ്

റിയാദ്- പഞ്ച്‌നക്ഷത്ര ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ മൂത്രം ഒഴിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍നിന്ന് പുറത്താക്കപ്പെട്ട അനുഭവം വിവരിക്കുന്ന അറബി യുവാവിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
ജപ്പാനിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസമെന്നും സ്വിമ്മിംഗ് പൂളില്‍ ആരുമില്ലാത്ത സമയത്താണ് കുളിക്കാനും നീന്താനും ഇറങ്ങിയ താന്‍ മൂത്രം ഒഴിച്ചതെന്നും യുവാവ് വിവരിക്കുന്നു.
മൂത്രമൊഴിച്ച് കഴിയുമ്പോഴേക്കും അലാറം മുഴങ്ങിയെന്നും ജോലിക്കാര്‍ വന്ന് തന്നെ കുളത്തില്‍ നിന്ന് പിടിച്ചുകയറ്റിയെന്നും യുവാവ് പറയുന്നു.അവര്‍ വെള്ളം ഒഴിച്ച് പൂള്‍ വൃത്തിയാക്കി.
തിരിച്ച് ഹോട്ടലില്‍ കയറിയതോടെ റിസപ്ഷനിസ്റ്റ് പാസ്പോര്‍ട്ട് തിരികെ നല്‍കി, ഹോട്ടലില്‍ നിന്ന് പോകാന്‍  ആവശ്യപ്പെട്ടു. ഹോട്ടല്‍ വിട്ട യുവാവ് മറ്റൊരു ഹോട്ടലില്‍ കയറിയപ്പോഴും  റിസപ്ഷനിസ്റ്റ് പാസ്പോര്‍ട്ട് സ്വീകരിക്കുന്നില്ല.
സ്വിമ്മിംഗ് പൂളില്‍ ഇങ്ങനെ ചെയ്തയാളെ സ്വീകരിക്കാനാകില്ലെന്നായിരുന്നു മറുപടി.
പല ഹോട്ടലുകള്‍ പരീക്ഷിച്ചുവെങ്കിലും ഒരേ അനുഭവം.  ഒടുവില്‍എംബസിയിലെത്തിയപ്പോള്‍ നീന്തല്‍ക്കുളമില്ലാത്ത ഹോട്ടലിലേക്ക് പോകാന്‍ നിര്‍ദേശിച്ചു.  ജപ്പാനില്‍നിന്ന് മടങ്ങുമ്പോള്‍ പാസ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ സീല്‍ ചെയ്ത ശേഷം പാസ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞ കാര്യവും യുവാവ് ഫേസ് ബുക്കില്‍ കുറിച്ചു.
നിങ്ങള്‍ ഒരു പാഠം പഠിച്ചുവെന്ന്  പ്രതീക്ഷിക്കുന്നു.
നീന്തല്‍ക്കുളത്തിലും കടലിലും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനെ കുറിച്ച് നിരവധിപേരാണ് ഈ കുറിപ്പിനടിയില്‍ പ്രതികരിച്ചത്.

 

Latest News