Sorry, you need to enable JavaScript to visit this website.

കാണാതായ പഞ്ചായത്ത് അംഗം സുഹൃത്തിനൊപ്പം സ്റ്റേഷനിൽ ഹാജരായി

കോഴിക്കോട്-  കഴിഞ്ഞ ദിവസം മുതൽ കാണാതായ കോഴികകോട് മേപ്പയ്യൂർ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ആദില നിബ്രാസ്(23) പോലീസിൽ ഹാജരായി. നരിക്കുനി കുരുവട്ടൂർ സ്വദേശി ഷാഹുൽ ഹമീദിനൊപ്പമാണ് യുവതി പോലീസിൽ ഹാജരായത്. ഇരുവരും വിവാഹിതരാണെന്നതിന്റെ രേഖകൾ ഹാജരാക്കി. ഇവരെ ഇന്ന് വൈകിട്ട് പേരാമ്പ്ര കോടതിയിൽ ഹാജരാക്കും. 
ഓഗസ്റ്റ് ഒന്നിന് കാലത്ത് മുതലാണ് ആദില നിബ്രാസിനെ കാണാനില്ലെന്ന് ബന്ധുക്കൾ മേപ്പയ്യൂർ പൊലീസിൽ പരാതി നൽകിയത്. അന്വേഷണം ഊർജ്ജിതമായി നടക്കുന്നതിനിടയിലാണ് ഇന്ന് മേപ്പയ്യൂർ സ്റ്റേഷനിൽ ഹാജരായത്. തിങ്കളാഴ്ച മുതലാണ് ഇവരെ കാണാതായത്. മുസ്്‌ലിം ലീഗ് അംഗമാണ് ആദില. 
ചെറുവണ്ണൂർ പഞ്ചായത്തിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് ഭരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐയിലെ രാധ ഒരു വർഷമായി സജീവമല്ല. ഉപതിരഞ്ഞെടുപ്പ് വന്നാൽ പരാജയപ്പെടുമോ എന്ന് സി.പി.എമ്മിനു ഭയമുണ്ടെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
 

Latest News