മൂവാറ്റുപുഴ- മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ഇവിടെ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നു. പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.
ജെസിബി ഉപയോഗിച്ച് കുഴിയുടെ ആഴമളന്നാണ് പരിശോധന. കുഴിയുടെ താഴ്ച്ചയില്‍ കോണ്‍ക്രീറ്റ് ടാങ്ക് പോലെ ഒരു വസ്തു കാണുന്നുണ്ട്. 1978ലാണ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിച്ചത്. അതുകൊണ്ട് തന്നെ ഇതെന്താണെന്ന് യാതൊരു ഊഹവുമില്ല. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് പുറമേ ബിഎസ്എന്‍എല്‍, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്നലെ രാത്രിയിലാണ് റോഡിലെ കുഴി രൂപപ്പെട്ടത്. ചെറിയ കുഴിയായിരുന്നു, പിന്നീടാണ് ഇത് വലിയ കുഴിയായത്.
ഇവിടെ പഴയൊരു കനാല്‍ ഉണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നത്. അങ്ങനെ എന്തെങ്കിലും തരത്തില്‍ വെള്ളമൊഴുക്ക് വന്ന് മണ്ണിടിഞ്ഞാണോ റോഡില്‍ കുഴിയുണ്ടായത് എന്നാണ് പരിശോധിക്കുന്നത്. റോഡിന്റെ താഴ്ചയില്‍ കാണുന്ന ടാങ്ക് ബിഎസ്എന്‍എലിന്റെ ചേമ്പര്‍ ആണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്