കൊച്ചി- സംസ്ഥാനത്തു നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ ചില ജില്ലകളില്‍ വ്യാപകമായ അക്രമങ്ങള്‍ നടന്നത് ആശങ്കാജനകമാണെ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും നിരപരാധികള്‍ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിന്റെ മറവില്‍ ചില വിധ്വംസക ശക്തികള്‍ നടത്തിയ അക്രമം സൈ്വര്യ ജീവിതം താറുമാറാക്കി.
കശ്മീരിലുണ്ടായ മനുഷ്യത്വ രഹിതമായ നടപടി ആരും അംഗീകരിക്കുന്നില്ല. ഈ ക്രൂരപ്രവര്‍ത്തിക്കെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി രംഗത്ത് വരികയും പ്രതികരിക്കുകയും ചെയ്തതാണ്. പ്രശ്‌നത്തിന് വര്‍ഗീയ നിറം നല്‍കി സ്ഥിതിഗതികള്‍ വഷളാക്കുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന ആപല്‍ക്കരമായ ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.
ബി.ജെ.പിയുടേതടക്കം പല പാര്‍ട്ടികളുടെയും കൊടിയും ബോര്‍ഡുകളും തകര്‍ക്കപ്പെട്ടു- കുമ്മനം പറഞ്ഞു.
സമൂഹ മാധ്യമങ്ങള്‍ വഴി ഒരു കൂട്ടം മത തീവ്രവാദികള്‍ മലബാര്‍ ഭാഗത്തു നടത്തിയ ഹര്‍ത്താല്‍ നിരപരാധികളായ ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആസൂത്രിത കലാപമായിരുന്നവെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. താനൂരില്‍ നിരവധി സാധാരണക്കാര്‍ ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദനത്തിരയായി.
പോലീസിന്റെ കണ്‍മുന്നിലാണ് പലയിടത്തും മതവിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി അക്രമം നടത്തിയത്. ഹര്‍ത്താലനുകൂലികള്‍ക്ക് സി.പി.എമ്മിന്റെ പിന്തുണയുമുണ്ടായിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബു പറഞ്ഞ