തിരുവനന്തപുരം- കേരളത്തിൽ ഒരാൾക്ക് കൂടി കുരങ്ങുവസൂരി കണ്ടെത്തി. ഇതോടെ ഇന്ത്യയിൽ കുരങ്ങുവസൂരി കണ്ടെത്തിയവരുടെ എണ്ണം ഏഴായി. കേരളത്തിൽ മങ്കി പോക്‌സ് ബാധിച്ച് ഒരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മലപ്പുറത്തുള്ള മുപ്പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 27ന് കോഴിക്കോട് വിമാനതാവളത്തിലാണ് ഇദ്ദേഹം യു.എ.എയിൽനിന്ന് എത്തിയത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇദ്ദേഹം. കേരളത്തിൽ കണ്ടെത്തുന്ന അഞ്ചാമത്തെ മങ്കി പോക്‌സ് രോഗമാണിത്. ഇദ്ദേഹത്തിന് പത്തു പേരുമായാണ് അടുത്ത കോണ്ടാക്ടുള്ളത്.