കൊച്ചി- ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം ഉണ്ടായെന്ന ആരോപണം വീണ്ടും ആവർത്തിച്ച് സ്വപ്‌ന സുരേഷ്. മകളുടെ ബിസിനസ് താത്പര്യങ്ങൾക്കുവേണ്ടി മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണമാണ് സ്വപ്ന സുരേഷ് ഉന്നയിച്ചത്. ദേശസുരക്ഷയെ ബാധിക്കുന്ന രീതിയിൽ മുഖ്യമന്ത്രിയും ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും നടത്തിയ ഇടപെടൽ സംബന്ധിച്ച വിവരം ഉടൻ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. മുഖ്യമന്ത്രിയും മുൻ മന്ത്രി കെ.ടി ജലീലും അധികാരം ദുർവിനിയോഗം ചെയ്തെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ നിർദ്ദേശം അനുസരിച്ചാണിത് ചെയ്തത്. ഇരുവരുടേയും നിർദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തി താൻ ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിച്ചതെന്നും സ്വപ്ന പറഞ്ഞു.