Sorry, you need to enable JavaScript to visit this website.

സൗദിയിൽ സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം; വ്യവസ്ഥ ഒക്ടോബര്‍ ഒന്നു മുതല്‍

റിയാദ്- സാമൂഹിക മാധ്യമങ്ങളില്‍ വാണിജ്യപരസ്യങ്ങള്‍ നല്‍കുന്നതിന് സൗദി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ വിഭാഗം ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. ഇത്തരം പരസ്യം ചെയ്യുന്ന സ്വദേശി പൗരന്മാര്‍ ഒക്ടോബര്‍ ഒന്നിന് മുമ്പ് പ്രത്യേക ലൈസന്‍സ് സ്വന്തമാക്കണം. മൂന്നു വര്‍ഷത്തേക്ക് 15000 റിയാല്‍ ആണ് ലൈസന്‍സ് ഫീ. ലൈസന്‍സ് ഇല്ലാതെ പരസ്യം നല്‍കിയാല്‍ വന്‍തുക പിഴ നല്‍കേണ്ടിവരും. 
വിദേശികള്‍ക്കും സന്ദര്‍ശന വിസയിലെത്തിയവര്‍ക്കും ഇത്തരം പരസ്യം നല്‍കാന്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന പരസ്യത്തിന്റെ ഉള്ളടക്കം, പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നവരുടെ പ്രായം തുടങ്ങിയ കാര്യങ്ങളില്‍ കമ്മീഷന്റെ വ്യവസ്ഥകള്‍ പാലിക്കണം. പരസ്യങ്ങള്‍ പ്രസിദ്ധീകരണത്തിന് മുമ്പ് ഓണ്‍ലൈന്‍ വഴി കമ്മീഷന് സമര്‍പ്പിക്കണം. പരസ്യം ചെയ്യുന്നതിന് മുമ്പ് ഇത് പരസ്യ ഉള്ളടക്കമാണെന്ന് രേഖാമൂലമോ മറ്റോ സ്വീകര്‍ത്താക്കളെ അറിയിക്കണം. പരസ്യത്തില്‍ വരുന്ന ഉല്‍പന്നത്തെ കുറിച്ചും സേവനത്തെ കുറിച്ചും ഉറപ്പുവരുത്തണം. ഉല്‍പന്നങ്ങളും സേവനങ്ങളും സൗദിയില്‍ ലൈസന്‍സ് നല്‍കപ്പെട്ടതായിരിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയ ക്ലിപ്പുകള്‍, ഇമേജുകള്‍, ആനിമേഷന്‍, വാചകങ്ങള്‍ തുടങ്ങിയവയെല്ലാം ബന്ധപ്പെട്ടവ വ്യവസ്ഥയുടെ പരിധിയില്‍ വരും. കമ്മീഷന്‍ അറിയിച്ചു.

Latest News