കണ്ണൂര്‍- സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ്വജനിതക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന
മാട്ടൂലിലെ അഫ്ര (15) മരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് മരണം. അഫ്രയുടെ സഹോദരന്‍ മുഹമ്മദും ( 2 വയസ്സ് ) ഇതേ രോഗം ബാധിച്ച് ചികിത്സയിലാണ്. മുഹമ്മദിന്റെ ചികില്‍സക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ കേരളം കോടികളാണ് സ്വരൂപിച്ചത് . മുഹമ്മദിന്റെ ചികില്‍സ ആസ്റ്റര്‍ മിംസില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അഫ്രയുടെ മരണം.
കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ റഫീഖിന്റെ മറിയുമ്മയുടെയും മകളാണ് അഫ്ര.
സഹോദരനും തനിക്കുള്ള അതേ രോഗം ബാധിച്ചതറിഞ്ഞ അഫ്രയുടെ അഭ്യര്‍ത്ഥനയാണ് പിന്നീട് കേരളം ഏറ്റെടുത്തത്. ചികില്‍സാ കമ്മിറ്റി ഔദ്യോഗികമായി അഭ്യര്‍ത്ഥന പുറപ്പെടുവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആവശ്യത്തില്‍ കൂടുതല്‍ പണം സ്വരൂപിച്ചത് അഖിലേന്ത്യാതലത്തില്‍ത്തന്നെ വാര്‍ത്തയായിരുന്നു.