കൊച്ചി- ബിജെപി കേരള ഘടകത്തെ രൂക്ഷമായി ആക്ഷേപിച്ചതിനു പിന്നാലെ താനൊരു ഹിന്ദു തന്നെയാണെന്ന് ആവര്‍ത്തിച്ച് സംവിധായകന്‍ അലി അക്ബര്‍.
കെജെപി വന്‍ പരാജയമാണെന്നാണ് ബി.ജെ.പി കേരള നേതൃത്വത്തെ ലക്ഷ്യമിട്ട് രാമ സിംഹന്‍ അബൂബക്കര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ അദ്ദേഹം പോസ്റ്റിട്ടിരുന്നത്. കെജെപി ഒരു വന്‍ പരാജയം. അങ്ങിനെ തോന്നുന്നവര്‍ക്ക് ലൈക്ക് ചെയ്യാമെന്ന പോസ്റ്റിനെ പിന്തുണച്ചും വിമര്‍ശിച്ചും പ്രവര്‍ത്തകര്‍ രംഗത്തെത്തി.
അതേസമയം, ഞാന്‍ ഒരു ഹിന്ദുവാണ് ഹിന്ദുത്വം എന്റെ സത്വമാണ്. അതിന്റെ കൂടെ നില്‍ക്കാവുന്നവര്‍ മാത്രം മതി എന്ന് മറ്റൊരു പോസ്റ്റും സംവിധായകന്‍ അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.
ഒരു രാഷ്ട്രീയ പിന്‍ബലവും വേണ്ട. എന്റെ കൃഷ്ണന്‍ മാത്രം മതി,ഹരേ കൃഷ്ണ എന്നുമായിരുന്നു അലി അക്ബര്‍ കുറിച്ചത്.
ഞാന്‍ ഒരു ഹിന്ദുവാണ്
ഹിന്ദുത്വം എന്റെ സത്വമാണ്. അതിന്റെ കൂടെ നില്‍ക്കാവുന്നവര്‍ മാത്രം മതി...
അതിന് ഒരു രാഷ്ട്രീയ പിന്‍ബലവും വേണ്ട.
എന്റെ കൃഷ്ണന്‍ മാത്രം മതി
ഹരേ കൃഷ്ണ