Sorry, you need to enable JavaScript to visit this website.

ഹലോ? ഞാന്‍ ഷെയ്ഖ് ഹംദാനാണ്...ഗഫൂറിനെ വിസ്മയിപ്പിച്ച ആ ഫോണ്‍വിളി

ഹലോ? ഞാന്‍ ഷെയ്ഖ് ഹംദാനാണ്...

ഞായറാഴ്ച പാകിസ്ഥാന്‍ പ്രവാസി അബ്ദുള്‍ ഗഫൂര്‍ അബ്ദുള്‍ ഹക്കീമിനെ വിളിച്ച ദുബായ് കിരീടാവകാശിയുടെ ആദ്യ വാക്കുകളാണിത്. തലാബത്ത് ഡെലിവറി റൈഡറായ അബ്ദുള്‍ ഗഫൂര്‍, തിരക്കേറിയ ട്രാഫിക് ജംഗ്ഷനില്‍നിന്ന് വീണുകിടക്കുന്ന രണ്ട് കോണ്‍ക്രീറ്റ് ഇഷ്ടികകള്‍ നീക്കം ചെയ്യുന്ന ദൃശ്യം ആരോ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതോടെ വീപരിവേഷം കിട്ടിയ അബ്ദുല്‍ ഗഫൂറാണിത്.

വീഡിയോ വൈറലാകുകയും ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു, നല്ല സമരിയാക്കാരനെ തിരിച്ചറിയാന്‍ തന്റെ ദശലക്ഷക്കണക്കിന് സോഷ്യല്‍ മീഡിയ അനുയായികളില്‍നിന്ന് അദ്ദേഹം സഹായം തേടി.

അല്‍ഖൂസിലെ ട്രാഫിക് ജംഗ്ഷനില്‍ അബ്ദുള്‍ ഗഫൂര്‍ തന്റെ ബൈക്ക് നിര്‍ത്തി രണ്ട് കനത്ത കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നീക്കം ചെയ്യാന്‍ ഓടിയതെങ്ങനെയെന്ന് മാധ്യമങ്ങള്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാനായില്ല,- ശൈഖ് ഹംദാന്റെ കോള്‍  ലഭിച്ച നിമിഷങ്ങളെക്കുറിച്ച് അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. കോള്‍ വന്നപ്പോള്‍ ഡെലിവറിക്ക് വേണ്ടി പുറത്തായിരുന്നു. 'ഞാന്‍ ചെയ്തതിന് ദുബായ് കിരീടാവകാശി എന്നോട് നന്ദി പറഞ്ഞു. താന്‍ ഇപ്പോള്‍ രാജ്യത്തിന് പുറത്താണെന്നും തിരിച്ചെത്തിയാലുടന്‍ എന്നെ കാണാമെന്നും വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

 

Latest News