Sorry, you need to enable JavaScript to visit this website.

മൊറയൂരിൽ വൻ മയക്കുമരുന്ന് വേട്ട, സ്ത്രീ അടക്കം മൂന്നു പേർ പിടിയിൽ

മലപ്പുറം- ഉത്തര മേഖല എക്‌സ്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം എക്‌സ്സൈസ് ഇന്റലിജിൻസും മലപ്പുറം എൻഫോസ്മെന്റ് സ്‌ക്വാഡും മലപ്പുറം എക്‌സ്സൈസ് റൈഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്കുമരുന്ന്  ശൃംഖലയിൽപെട്ട സ്ത്രീ ഉൾപ്പെടെയുള്ള മൂന്നാംഗ സംഘം പിടിയിലായി.  മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽആവശ്യക്കാരെന്ന വ്യാജേന  സമീപിച്ചാണ് എക്‌സ്സൈസ് ഉദ്യോഗസ്ഥർ ഇവരെ വലയിലാക്കിയത്.മലപ്പുറം കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വില്പന നടുത്തുന്ന സംഘമാണ് ഇവർ എന്ന് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് പറഞ്ഞു.കൂടുതൽ ലാഭം പ്രതീക്ഷിച്ച് പുതുതലമുറ മയക്കുമരുന്നുകളും ഇവർ വൻതോതിൽ വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. മലപ്പുറംകൊണ്ടോട്ടി മൊറയൂർ സ്വദേശികളായ മുക്കണ്ണൻ കീരങ്ങാട്ടുതൊടി ഉബൈദുള്ള(26) കൊണ്ടോട്ടി  കീരങ്ങാട്ടുപുറായ് അബ്ദുൾ റഹ്‌മാൻ(56) അബ്ദുറഹിമാന്റെ ഭാര്യ സീനത്ത് എന്നിവരെയാണ് 75 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്.ഉബൈദുള്ളയുടെ മാസ്റ്ററോ ബൈക്കിൽ നിന്നും അബ്ദുറഹിമാന്റെ വീട്ടിൽനിന്നും വീട്ടിൽ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നുമാണ് ഇത് കണ്ടെടുത്തത്.എക്‌സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ എക്‌സ്സൈസ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷഫീഖ് പി കെ,ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ പ്രദീപ് കുമാർ,സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ അഖിൽ ദാസ് ഇ,അരുൺ കുമാർ കെ എസ്,മലപ്പുറം എക്‌സ്സൈസ് റൈഞ്ച് ഇൻസ്പെക്ടർ ഷിജു ഇ ടി,പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ നാസർ ഒ,പ്രാശാന്ത് പി,സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ റെജിലാൽ പി,പ്രിയേഷ് എം,രജീഷ് കെ വി,വനിത സിവിൽ എക്‌സ്സൈസ് ഓഫീസർ വിനിത ഏൽ, മലപ്പുറം സ്‌ക്വാഡിലെ സിവിൽ എക്‌സ്സൈസ് ഓഫീസർമാരായ മുഹമ്മദാലി,സജിപോൾ,അച്യുതൻ,ഷബീർ മലപ്പുറം ഇന്റലിജിൻസ് പ്രിവന്റീവ് ഓഫീസർ ലതീഷ് പി നിലമ്പുർ റൈഞ്ച് സിവിൽ എക്‌സ്സൈസ് റൈഞ്ച് ഓഫീസിലെ ഷംനസ് സി ടി,മഞ്ചേരി സർക്കിൾ ഓഫീസിലെ സിവിൽ എക്‌സ് സൈസ് ഓഫീസർ അക്ഷയ് സി ടി എന്നിവരടങ്ങിയ ടീം ആണ് കേസ് കണ്ടെടുത്തത്.തുടർ അന്വേഷണം നടക്കുന്നതായും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും മഞ്ചേരി എക്‌സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി എസ് പറഞ്ഞു.
 

Latest News