അബുദാബി- യു.എ.ഇയുടെ വടക്കന്‍, കിഴക്കന്‍ എമിറേറ്റുകളില്‍ വന്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയ കനത്ത മഴയില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ മരിച്ചതായി സ്ഥിരീകരിച്ചു.
ദുബായിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ ഹസന്‍ അഫ്‌സല്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്.
ദുബായിലെയും അബുദാബിയിലെയും പാകിസ്ഥാന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഫുജൈറയിലെയും അബുദാബിയിലെയും അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഖാന്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അബുദാബിയിലെ പാകിസ്ഥാന്‍ എംബസിയും ദുബായിലെ പാകിസ്ഥാന്‍ കോണ്‍സുലേറ്റും പോലീസുമായും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ഏകോപിപ്പിക്കുകയാണ്, കൂടുതല്‍ വിശദാംശങ്ങള്‍ യഥാസമയം നല്‍കുമെന്നും ഖാന്‍ പറഞ്ഞു.
രാജ്യത്ത് അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏഷ്യന്‍ വംശജരായ ഏഴ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.