അബുദാബി-കനത്ത മഴയിലും പ്രളയത്തിലും യു.എ.ഇയുടെ കിഴക്കന്‍ ഭാഗത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സഹായമൊരുക്കി പ്രമുഖ സ്വദേശി വ്യവസായി ഖാലിഫ് ബിന്‍ അഹമ്മദ് അല്‍ ഹബാതൂര്‍. 300 ഹോട്ടല്‍ മുറികള്‍ ഇദ്ദേഹം വിട്ടു നല്‍കിയെന്ന് യു.എ.ഇ സമൂഹ വികസന മന്ത്രാലയം അറിയിച്ചു.
അല്‍ ഹാബത്തൂര്‍ ഗ്രൂപ്പിന്റെ ഹോട്ടലുകളിലെ 300 മുറികള്‍ വിട്ടുനല്‍കിയാണ് അദ്ദേഹം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അണിചേര്‍ന്നത്. ഏതാണ്ട് 600ല്‍ അധികം ആളുകള്‍ക്ക് ഇവിടെ കഴിയാന്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കൂടാതെ, ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, അജ്മാന്‍, ഉമ്മുവല്‍ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെയും നിരവധി ഹോട്ടലുകള്‍ ഇത്തരത്തില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകളും മറ്റു നടപടികളും പുരോഗമിക്കുകയാണ്. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എത്രയും വേഗം സഹായം എത്തിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സമൂഹ വികസന മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.