ദുബായ്- യു.എ.ഇയിലെ ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ എമിറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ 7 ഏഷ്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇവര്‍ ഏതു രാജ്യക്കാരാണെന്നോ മറ്റു വിവരങ്ങളോ അറിവായിട്ടില്ല.
പ്രളയബാധിത മേഖലകളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താന്‍ സൈന്യവും ദ്രുതകര്‍മസേനയും പരിശോധനകള്‍ ഊര്‍ജിതമാക്കി. പര്‍വതമേഖലകള്‍, വാദികള്‍ എന്നിവിടങ്ങളില്‍ ഹെലികോപ്റ്ററുകളും നിരീക്ഷണം നടത്തുന്നുണ്ട്. റാസല്‍ഖൈമ പൊലീസ് മോര്‍ച്ചറിയില്‍ രാത്രി വൈകിയും ഒരു മൃതദേഹവും എത്തിയിട്ടില്ല.
ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ എമിറേറ്റുകളില്‍ നിന്നാണു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നു ഫെഡറല്‍ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സാലിം അല്‍ തുനൈജി അറിയിച്ചു. വലിയതോതില്‍ നാശനഷ്ടമുണ്ടായ ഫുജൈറയിലെ പല മേഖലകളിലും വെള്ളം താഴ്ന്നിട്ടില്ല.
വില്ലകളിലെയും മറ്റും താമസക്കാരില്‍ പലര്‍ക്കും ഫോണും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെടാനോ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചോയെന്നറിയാനും കഴിയാത്ത സാഹചര്യമാണെന്ന് ഇവര്‍ പറയുന്നു.
NEW: Major emergency as heavy rains and floods hit UAE pic.twitter.com/L5IynvhITP
— Insider Paper (@TheInsiderPaper) July 28, 2022