കാസർക്കോട്- ചെറുവത്തൂരിൽ യുവതിയെ ജോലി സ്ഥലത്തെത്തി ഭർത്താവ് തീ കൊളുത്തി. മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ചെറുവത്തൂർ സ്വദേശിനി ബിനീഷയെയാണ് ഭർത്താവ് പ്രദീപൻ കടയിലെത്തി തീ കൊളുത്തിയത്. പൊള്ളലേറ്റ ബിനിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ ആക്രമണം. പിറകിലൂടെ ഓടി രക്ഷപ്പെട്ട യുവതിയുടെ കാലിനും കൈക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.






