തൃശൂർ- വിഷുദിനത്തിൽ കുന്നംകുളത്ത് ക്വാറിയിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഉൾപ്പെടെ നാലുപേർ മുങ്ങി മരിച്ചു. മൂന്നു പേർ കുട്ടികളാണ്. അഞ്ഞൂർക്കുന്ന് പാറക്കുളത്ത് നിറയെ വെള്ളമുള്ള ക്വാറിയിലാണ് അപകടം. അഞ്ഞൂർക്കുന്ന് പാക്കത്തുവീട്ടിൽ സീത (45), മകൾ പ്രതീക (13), അയൽവാസിയായ രായംമരയ്ക്കാർ വീട്ടിൽ മുഹമ്മദിന്റെ മകൾ സന (10), ഇവിടെ വിരുന്നിനെത്തിയ ചേലക്കര അനസിന്റെ മകൻ ആഷീം (8) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നാട്ടുകാരും അഗ്‌നിശമന സേനയും ചേർന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.