തിരുവനന്തപുരം- കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റിന്റെ വെബ് സൈറ്റിൽ പ്രവേശിക്കാനാകാതെ ലക്ഷകണക്കിന് വിദ്യാർഥികൾ. വെള്ളിയാഴ്ച ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും ഭൂരിഭാഗം വിദ്യാർഥികൾക്കും ഈ സൈറ്റിൽ ഇപ്പോഴും പ്രവേശിക്കാനായിട്ടില്ല. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് ട്രയൽ അലോട്ട്‌മെന്റ് പ്രതീക്ഷിച്ച് കാത്തിരുന്നത്. വിദ്യാർഥികൾ ഒന്നിച്ചു സൈറ്റിൽ പ്രവേശിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഇത് മുൻകൂട്ടി കാണാൻ അധികൃതർക്ക് സാധിച്ചില്ല. ഈ മാസം 31 വരെയാണ് ട്രയൽ അലോട്ട്‌മെന്റ് പരിശോധിക്കാനുള്ള അവസരം. സൈറ്റിൽ പ്രവേശിക്കാനാകാതെ വിദ്യാർഥികൾ പ്രതിസന്ധിയിലാണ്.