കോഴിക്കോട്- കോഴിക്കോട് പരപ്പില്‍ എം.എം. ഹൈസ്‌ക്കുളിലെ അധ്യാപകനും ഫ്രാന്‍സിസ് റോഡ് എം.എം.എല്‍.പി. സ്‌ക്കുളിലെ പ്രധാന അധ്യാപകനും ഗ്രന്ഥകാരനുമായിരുന്ന ഹസ്സന്‍ വാടിയില്‍ (പി.കെ. ഹസ്സന്‍കോയ 86) വലിയങ്ങാടി വാടിയില്‍ പാറക്കണ്ടി ഹൗസില്‍ അന്തരിച്ചു.ഇടിയങ്ങര യുവസാഹിതി സമാജം പ്രസിഡണ്ടും എം.എം. ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്റയും വാടിയില്‍ റസിഡന്റ്‌സ് അസോസിയേഷന്റയും പ്രവര്‍ത്തക സമിതിയംഗവുമായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കോളമിസ്റ്റായ അദ്ദേഹം ചിന്താ ജാലകം എന്ന കൃതിയുടെ രചയിതാവുമാണ്. സ്വാതന്ത്ര്യ സമര നായകരായിരുന്ന ഇ.മൊയ്തു മൌലവി, മുന്‍ മന്ത്രി പി.പി. ഉമ്മര്‍ കോയ എന്നിവരുടെ നേതൃത്വത്തില്‍ അമ്പതുകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ഭാരത ഭൂമി വാരികയിലും വളപട്ടണം അബ്ദുല്ല സാഹിബിന്റെ ചിന്തകന്‍ മാസികയിലും പ്രവര്‍ത്തിച്ചിരുന്നു. അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം ചന്ദ്രിക ആഴ്ചപതിപ്പിലും ചന്ദ്രികയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും ഒരു പതിറ്റാണ്ടോളം പ്രത്രാധിപ സമിതിയംഗവുമായിരുന്നു. മംഗളം ദിനപത്രം കോഴിക്കോട് എഡിഷനില്‍ ആരംഭ കാലത്ത് ജോലി ചെയ്തിരുന്നു.
ഭാര്യ: കോഴിക്കോടന്‍ വീട്ടില്‍ സൈനബി. മക്കള്‍: അനസ് (ദമാം), ജാസ്മിന്‍, സഹീദ, നസ്ദ. ജാമാതാക്കള്‍: കെ.വി. അബ്ദുറഹിം, കാട്ടില്‍ വീട് ഹുമയൂണ്‍ കബീര്‍ (മദീന), ചേമുക്കണ്ടി നസ്ദ. സഹോദരങ്ങള്‍: സുഹറാബി, കദീശബി (കച്ചു), ഇമ്പിച്ചിപാത്തു (ബിച്ചു), സഫിയ. ഖബറടക്കം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍.