തിരുവനന്തപുരം- അന്തരിച്ച ഡി.വൈ.എഫ്.ഐ നേതാവ് പി. ബിജുവിന്റെ പേരിൽ പിരിച്ച ഫണ്ടിൽ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് പാർട്ടിയിൽ വിവാദം. തിരുവനന്തപുരം ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിന് എതിരെയാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വങ്ങൾക്ക് പരാതി നൽകി. പിരിച്ച അഞ്ചു ലക്ഷത്തോളം രൂപ ജില്ലാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നും പരാതിയിൽ പറയുന്നു. ഇതിൽ രണ്ടു ലക്ഷം രൂപ പിന്നീട് ജില്ലാ കമ്മിറ്റിക്ക് കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്. പി.ബിജുവിന്റെ ഓർമ്മക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയർ സെന്ററും ആംബുലൻസ് സർവീസും തുടങ്ങുന്നതിനാണ് ഫണ്ട് പിരിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം അനുസരിച്ചാണ് ഡി.വൈ.എഫ്.ഐ പാളയം ഏരിയ കമ്മിറ്റിയാണ് ഫണ്ട് പിരിവിന് നേതൃത്വം നൽകിയത്. നേരത്തെ പിരിച്ച 11 ലക്ഷം രൂപ മേൽക്കമ്മിറ്റിക്ക് കൈമാറിയിരുന്നു. ബാക്കി അഞ്ചു ലക്ഷം രൂപ ആംബുലൻസ് വാങ്ങാൻ നീക്കിവെച്ചു. ഈ തുകയാണ് വകമാറ്റി ചെലവഴിച്ചത്. അന്ന് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന ഷാഹിനാണ് പണം കൈവശം വെച്ചത്. ഷാഹിൻ പിന്നീട് ജില്ലാ വൈസ് പ്രസിഡന്റായി