Sorry, you need to enable JavaScript to visit this website.

ആശുപത്രിയിലേക്ക് സൗജന്യ ബര്‍ഗര്‍; മക്‌ഡൊണാള്‍ഡിനെ കൊന്നും പ്രകീര്‍ത്തിച്ചും നെറ്റിസണ്‍സ്

ദുബായ്- ആശുപത്രിയില്‍ കഴിയുന്ന ഉപഭോക്താവിന് സൗജന്യ ഭക്ഷണം അയച്ചുകൊടുത്ത യു.എ.ഇ മക്ഡൊണാള്‍ഡ്സ് അതോടൊപ്പം നല്‍കിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
'ഹലോ! നിങ്ങള്‍ ഹോസ്പിറ്റലില്‍നിന്നാണ് ഓര്‍ഡര്‍ അയച്ചതെന്നു ഞങ്ങള്‍ കണ്ടു. നിങ്ങള്‍ക്ക് സുഖമായിരിക്കട്ടെ, ശ്രദ്ധിക്കണം. നിങ്ങളുടെ ഓര്‍ഡര്‍ ഞങ്ങളുടെ പക്കലുണ്ട്. മക്ഡൊണാള്‍ഡിന്റെ യുഎഇ ടീം അയച്ച കുറിപ്പില്‍ പറഞ്ഞു.

ഉപഭോക്തൃ ഡാറ്റ ഉപയോഗിച്ച് നിങ്ങള്‍ ചെയ്യേണ്ടത് ഇത്തരത്തിലുള്ള കാര്യമാണെന്ന് ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് ഡോം മെര്‍നോക്ക് ലിങ്ക്ഡ്ഇനില്‍ കുറിപ്പ് പങ്കുവെച്ചു. യു.എ.ഇ മക്ഡൊണാള്‍ഡിനെ അഭിനന്ദിച്ചുകൊണ്ടാണ് നെറ്റിസണ്‍സ്  കുറിപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായത്.  കാണിച്ച സഹാനുഭൂതിയെക്കുറിച്ചാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രതികരണം.
അതേസമയം, മക്‌ഡൊണാള്‍ഡ് യുഎഇയെ വിമര്‍ശിച്ചും  ഒരു വിഭാഗം ഉപയോക്താക്കള്‍ രംഗത്തുവന്നു.

ആശുപത്രിയിലെ ഒരു ഉപഭോക്താവിനെ ആത്മാര്‍ത്ഥമായാണ് പരിചരിക്കുന്നതെങ്കില്‍ ഈ ഓര്‍ഡര്‍ നിരസിക്കണമായിരുന്നുവെന്ന് ഒരാള്‍ പ്രതകരിച്ചു. ഉപയോക്താവിന്റെ ആശുപത്രിവാസത്തിന് സംഭാവന നല്‍കിയതയാരിക്കാമെന്നാണ് മറ്റൊരു പരിഹാസ  കമന്റ്.

നിങ്ങള്‍ എന്തിനാണ് ആശുപത്രിയില്‍ മക്‌ഡൊണാള്‍ഡ് കഴിക്കുന്നത്? മറ്റൊരാളുടെ ചോദ്യം. അസുഖം വന്ന്  ആശുപത്രിയിലായിട്ടും  കഴിക്കുന്ന ഭക്ഷണം മക്‌ഡൊണാള്‍ഡ്‌സ് ആണെങ്കില്‍ കുറച്ചുകാലം കൂടി അവിടെ കഴിയേണ്ടി വരും-മറ്റൊരു കമന്റ് ഇങ്ങനെയാണ്.

ചിലര്‍ യു.ഇ.ഇ മക്‌ഡൊണാള്‍ഡിനെ ന്യായീകരിച്ചു. ആശുപത്രികളില്‍ രോഗികള്‍ ഒഴികെ മറ്റ് ആളുകളുണ്ട് - ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അനുബന്ധ ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍. ഈ പോസ്റ്റിലെ യഥാര്‍ഥ കാര്യം ഇല്ലാതാക്കി വിമര്‍ശകര്‍  അപ്രസക്തമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

 

Latest News