Sorry, you need to enable JavaScript to visit this website.

പോപുലർ ഫ്രണ്ടിനെതിരെ വാർത്ത; കേരളത്തിലെ അഞ്ച് മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസയച്ചു

കോഴിക്കോട്- പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തും വിധം വ്യാജവാർത്തകൾ നൽകിയെന്ന് ആരോപിച്ച് കേരളത്തിലെ അഞ്ച് മാധ്യമങ്ങൾക്ക് വക്കീൽ നോട്ടീസ് അയച്ചു. മാതൃഭൂമി, മലയാള മനോരമ, ജന്മഭൂമി, ദ്വീപിക, കേരളകൗമുദി എന്നീ മാധ്യമങ്ങൾക്കെതിരെയാണ് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ വക്കീൽ നോട്ടീസ് അയച്ചത്.
നരേന്ദ്രമോഡിയെ ആക്രമിക്കാൻ പദ്ധതിയിട്ട രണ്ടുപേർ ബീഹാറിൽ പിടിയിൽ എന്ന തലക്കെട്ടോടെ 2022 ജൂലൈ 15ന് പ്രസിദ്ധീകരിച്ച വാർത്തകളിലാണ് പോപുലർ ഫ്രണ്ടിനെതിരെ അസത്യങ്ങൾ കുത്തിനിറച്ചുള്ള പരാമർശങ്ങൾ നടത്തിയിട്ടുള്ളത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ഈ അറസ്റ്റിന് യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാറ്റ്‌നയിലെ സീനിയർ പോലിസ് സൂപ്രണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വസ്തുത മറച്ചുവച്ചാണ് പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപുലർ ഫ്രണ്ട് പരിശീലനം നൽകി പദ്ധതി തയ്യാറാക്കിയെന്നും യോഗം ചേർന്നുവെന്നുമുള്ള കെട്ടുകഥകൾ നിരത്തി പ്രസ്തുത മാധ്യമങ്ങൾ ദുരുദ്ദേശപരമായി വാർത്തകൾ പടച്ചുവിട്ടത്. രാജ്യത്ത് നിയമനാസൃതമായി പ്രവർത്തിക്കുന്ന സംഘടനയെ ദേശവിരുദ്ധരും സാമൂഹികവിരുദ്ധരുമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. വ്യാജവാർത്ത പിൻവലിച്ച് മാപ്പുപറയാത്തപക്ഷം സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

Latest News