ഇടുക്കി- മൂന്നാറിലെ ഗ്യാപ്പ് റോഡില്‍നിന്നു പാറ പൊട്ടിച്ച് കടത്തിയതില്‍ പൊതുമുതല്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയതിന് കേസെടുക്കാന്‍ നിര്‍ദേശം. നെടുങ്കണ്ടം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. റവന്യൂ ജിയോളജി വകുപ്പുകളില്‍ നിന്ന് പരാതി ലഭിച്ചില്ലെന്ന പോലീസ് റിപ്പോര്‍ട്ട് കോടതി തള്ളി.
കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ നടന്ന അനധികൃത പാറ ഖനനത്തിനെതിരെ മെയ് അഞ്ചിനാണ്് കളമശേരി സ്വദേശി ഗിരീഷ് ബാബു പോലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും ശാന്തന്‍പാറ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ നെടുങ്കണ്ടം കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യുന്നത്. പരാതിയില്‍ കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നോ റവന്യൂ വകുപ്പില്‍ നിന്നോ പരാതി ലഭിക്കാത്തതിനാലാണ് കേസ് എടുക്കാത്തതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
റോഡ് നിര്‍മാണത്തിന്റെ മറവില്‍ പുറംപോക്ക് ഭൂമിയില്‍ നിന്നും 2.5 ലക്ഷം ക്യുബിക്ക് മീറ്റര്‍ പാറ പൊട്ടിച്ചുവെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. നിയമ പ്രകാരം റവന്യു വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പോലീസിന് കൈമാറുകയും ചെയ്യേണ്ടതാണ്. എന്നാല്‍ പാറമോഷണം കണ്ടെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് അതിന് തയാറായില്ല. നേരത്തെ 4 കോടിയിലധികം രൂപയാണ് നഷ്ടപരിഹാരം ഈടാക്കാന്‍ തീരുമാനിച്ചിരുന്നത്. ഇത്ര ചെറിയ തുക ചുമത്തിയത് വിവാദമായതോടെ കലക്ടര്‍ ഇടപെടുകയും 32 കോടിയോളം രൂപ പിഴയായി ഈടാക്കാന്‍ നിര്‍ദേശം നല്‍കുകയുമായിരുന്നു.
എന്നാല്‍ ഈ തീരുമാനവും നടപ്പിലായിട്ടില്ല. ദേശീയ പാതയുടെ നിര്‍മാണത്തിന് കരാര്‍ എടുത്ത അഹമ്മദാബാദ് ആസ്ഥാനമായ ദിനേഷ് ചന്ദ്ര ആര്‍ അഗര്‍വാള്‍ (ഇന്‍ഫ്രാകോണ്‍), ഉപകരാറെടുത്ത കൊച്ചി ആസ്ഥാനമായ ഗ്രീന്‍വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതി ചേര്‍ത്താണ് പോലീസ് കേസെടുക്കുക. മുന്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും ജിയോളജി വകുപ്പിലെയും ദേശീയ പാത വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് എതിരെയും പരാതിയുണ്ട്. ഈ മാസം 18ന് ആണ് അഡ്വ. ജോസഫ് റോണി ജോസ് മുഖേന സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. ഐ.പി.സി 379 പ്രകാരം ഉടന്‍ കേസെടുക്കുമെന്ന് ശാന്തമ്പാറ എസ്.എച്ച്.ഒ പറഞ്ഞു.