തിരുവനന്തപുരം- മുന്നണി വിപുലീകരിക്കാനുള്ള ചിന്തന്‍ ശിബിരത്തിന്റെ സന്ദേശത്തിലൂടെ കോണ്‍ഗ്രസ് ദുര്‍ബലമാണ് എന്നത് കൂടുതല്‍ തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍.
ഒറ്റയ്ക്ക് എല്‍.ഡി.എഫിനെ പ്രതിരോധിക്കുവാനുള്ള ത്രാണി യു.ഡി.എഫിനില്ല. അവര്‍ ശക്തി ക്ഷയിച്ച് ദുര്‍ബലരാണ്. എല്‍.ഡി.എഫിനെ പ്രതിരോധിക്കണമെങ്കില്‍ വന്ന് സഹായിക്കണം എന്ന ദുഃഖത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചിന്തയാണത്. കേരളത്തില്‍ അകന്ന് പോകുന്ന കോണ്‍ഗ്രസ് നേതാക്കളെ ഒന്നിച്ച് നിര്‍ത്തുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ചിലര്‍ അമിത്ഷായെ കാണുവാന്‍ ചെന്നൈയില്‍ എത്തി മടങ്ങിയവരാണ്. അങ്ങനെയുള്ള പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. -ജയരാജന്‍ പറഞ്ഞു.