ജിദ്ദ - ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ദ്രൗപദി മുർമുവിനെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമോദിച്ചു. രാഷ്ട്രപതിക്ക് അയച്ച അനുമോദന സന്ദേശത്തിൽ ഏറ്റവും ഭംഗിയായി ചുമതലകൾ നിർവഹിക്കാൻ സാധിക്കട്ടെയെന്നും ഇന്ത്യക്കാർക്ക് കൂടുതൽ അഭിവൃദ്ധിയും പുരോഗതിയും കൈവരിക്കാൻ സാധിക്കട്ടെയെന്നും സൽമാൻ രാജാവ് ആശംസിച്ചു. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പുതിയ രാഷ്ട്രപതിക്ക് അനുമോദന സന്ദേശം അയച്ചു.