Sorry, you need to enable JavaScript to visit this website.

അരക്കോടി കടക്കാരന് ഒരു കോടിയുടെ ലോട്ടറി

കാസര്‍ഗോഡ്- അരക്കോടി രൂപയുടെ കട ബാധ്യതയെത്തുടര്‍ന്ന് വീട് വില്‍ക്കാനൊരുങ്ങിയ കാസര്‍ഗോഡ് സ്വദേശി ബാവക്ക് ഒരു കോടി രൂപ സമ്മാനമുള്ള ലോട്ടറിയടിച്ചു. സിനിമാക്കഥയേക്കാള്‍ വെല്ലുന്ന ട്വിസ്റ്റ് നടന്നത് മഞ്ചേശ്വരം പാവുര്‍ ഗ്യാര്‍ കട്ടയിലെ മുഹമ്മദ് എന്ന ബാവയുടെ ജീവിതത്തില്‍. ഫിഫ്റ്റി-50 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ബാവ അടിച്ചെടുത്തത്. 

അരക്കോടിയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ വീട് വില്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബാവ. ടോക്കണ്‍ അഡ്വാന്‍സ് വാങ്ങാനിരിക്കെയാണ് സുഹൃത്തിന്റെ കടയില്‍ നിന്നെടുത്ത ടിക്കറ്റ് കടബാധ്യത തീര്‍ക്കുന്ന ഭാഗ്യമായത്. 

രണ്ടു പെണ്‍മക്കളുടെ വിവാഹത്തിനും മകനെ ഖത്തറിലേക്കയക്കാന്‍ പലിശക്ക് പണമെടുത്തതുമാണ് ബാവയെ വലിയ കടക്കാരനാക്കിയത്. പെയിന്റിംഗ് തൊഴില്‍ ചെയ്തിരുന്ന ബാവ കോവിഡ് വന്നതോടെ ജോലിയില്ലാത്ത അവസ്ഥയിലുമായിരുന്നു. 

കട ബാധ്യതകള്‍ തീര്‍ക്കാന്‍ പലരോടും സഹായം ചോദിച്ചെങ്കിലും രണ്ട് സുഹൃത്തുക്കളൊഴികെ മറ്റാരും സഹായിക്കാന്‍ തയ്യാറായില്ല. അതോടെയാണ് വീട് വില്‍ക്കാന്‍ തീരുമാനിച്ചത്.

Latest News