Sorry, you need to enable JavaScript to visit this website.

എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്തണം,  രാത്രി താഴ്‌ത്തേണ്ടതില്ല-  മുഖ്യമന്ത്രി

തിരുവനന്തപുരം- സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ എല്ലാ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍,അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കുടുംബശ്രീ മുഖേന ദേശീയപതാകകള്‍ നിര്‍മിക്കും. ഖാദി,കൈത്തറി മേഖലകളെയും പതാക ഉത്പാദനത്തില്‍ ഉപയോഗപ്പെടുത്തണം. പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തും. ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്തണം. ഇക്കാലയളവില്‍ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ല. ഇതിനായി ഫ്‌ളാഗ് കോഡില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുഖേനയാകും പതാകകള്‍ വിതരണം ചെയ്യുക. സ്‌കൂള്‍ കുട്ടികള്‍ ഇല്ലാത്ത വീടുകളില്‍ പതാക ഉയര്‍ത്താനാവശ്യമായ ക്രമീകരണങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യണം. ആഗസ്റ്റ് 12നുള്ളില്‍ പതാകകള്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
 

Latest News