റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന് കസാകിസ്ഥാന്റെ ഏറ്റവും ഉന്നത ബഹുമതിയായ അല്‍ത്വീന്‍ ഖീറാന്‍ ഗോള്‍ഡന്‍ ഈഗ്ള്‍ പുരസകാരം. കസാകിസ്ഥാന്‍ പ്രസിഡന്റ്് ഖാസിം ജോമാത്ത് ടോകായോവില്‍നിന്നു സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഉപഹാരം ഏറ്റുവാങ്ങി. ഉപഹാരം നല്‍കിയതിലുള്ള സന്തോഷവും നന്ദിയും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, സല്‍മാന്‍ രാജാവിനു വേണ്ടി, ഖാസിം ജോമാത്തിനെ അറിയിക്കുകയും ചെയ്തു.