Sorry, you need to enable JavaScript to visit this website.

പുസ്തകങ്ങളുടെ പ്രതിഫലം ആസിഫയുടെ  കുടുംബത്തിന്  നല്‍കി കവി കെ.ആര്‍.ടോണി

തൃശൂര്‍- പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാനിരിക്കുന്നതുമായ എല്ലാ പുസ്തകങ്ങളുടേയും റോയല്‍റ്റി ജമ്മുവിലെ കതുവയില്‍ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ ആസിഫയുടെ കുടുംബത്തിനു നല്‍കണമെന്ന് കവി കെ.ആര്‍.ടോണി ഡി.സി ബുക്‌സിനോട് ആവശ്യപ്പെട്ടു. 

ടോണി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം. 

പ്രിയ രവി ഡി.സി,
എന്റെ അന്ധകാണ്ഡം, ദൈവപ്പാതി ,ഓ ! നിഷാദാ! പ്ലമേനമ്മായി, യക്ഷിയും മറ്റും ,പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഡ്രാക്കുളയും കുട്ടിച്ചാത്തനും എന്നീ കവിതാ സമാഹാരങ്ങളുടെയൊക്കെ പ്രസാധകര്‍ നിങ്ങളാണല്ലോ? അതിന്റെയൊക്കെ ആജീവനാന്ത റോയല്‍റ്റി നിങ്ങള്‍ക്ക് ഞാന്‍ ീൗൃേശഴവ േആയി വില്‍ക്കുന്നു 'ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന എല്ലാറ്റിന്റെയും അവകാശം വില്‍ക്കുന്നു. ആയതിന്റെ പ്രതിഫലമായി എനിക്കു കിട്ടാവുന്ന അഞ്ചു ലക്ഷം രൂപയെങ്കിലും ജമ്മു കാശ്മീരില്‍ കൊല ചെയ്യപെട്ട ആസിഫയുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുക .എനിക്കു കിട്ടേണ്ടുന്ന റോയല്‍റ്റിയെല്ലാം കണക്കാക്കി 5 ലക്ഷം രൂപയെങ്കിലും അവര്‍ക്കു കൊടുക്കുക. എനിക്കിനി ജീവിക്കണ്ട. എന്റെ മോളുടെപ്രായമുള്ള ആ കുഞ്ഞിനെ കൊന്നവരെ തൂക്കിക്കൊല്ലം വരെ എനിക്കുറക്കമില്ല. കൊന്നാലും എനിക്കുറക്കമില്ല.ബലാത്സംഗം എന്തെന്നു പോലും അറിയാത്ത കുഞ്ഞാണത്. ആ കുഞ്ഞിന്റെ വീട്ടുകാര്‍ക്കായി എന്റെ എല്ലാ പുസ്തകങ്ങളുടെയും എന്നെന്നേക്കുമായുള്ള പ്രതിഫലമായി 5 ലക്ഷം രൂപയെങ്കിലും നിങ്ങള്‍ക്ക് ഉടനെ കൊടുക്കുവാനാകുമോ? ഞാനിത്രയും കാലം കവിതയെഴുതിയിട്ടും മാനുഷികതക്ക് ഒരു മികവും ഉണ്ടായില്ലെന്ന് കാലം തെളിയിച്ചില്ലേ? പിന്നെന്തിനാണ് കവിത .എനിക്ക് നെഞ്ചില്‍ ഒരസ്വാസ്ഥ്യം രവി. രവിക്ക് എന്നേക്കാള്‍ പ്രായം കുറവാണ്. എന്റെ വാക്കു കേള്‍ക്കുക എന്നിക്കിനി കവിത വേണ്ട ജിവിക്കാനര്‍ഹരല്ല നാം. ഒരു ചെറു പ്രായശ്ചിത്തം എന്ന നിലയിലെങ്കിലും ഞാന്‍ പറഞ്ഞതു ചെയ്യുക -- സസ്‌നേഹം--- കെ.ആര്‍. ടോണി

Latest News