Sorry, you need to enable JavaScript to visit this website.

പരിചരിക്കാനെത്തി, 21 പവനുമായി മുങ്ങി, നഴ്‌സ് പിടിയില്‍

കണ്ണൂര്‍ സിറ്റി- വയോധികയെ പരിചരിക്കാനെത്തി 21 പവന്‍ ആഭരണങ്ങളുമായി മുങ്ങിയ ഹോം നഴ്‌സ് പിടിയില്‍. കര്‍ണാടക കുടക് സീത കോളനി സ്വദേശിനി കെ.ആര്‍ സൗമ്യ (38) യാണ് അറസ്റ്റിലായത്. കണ്ണൂര്‍ എ.സി.പി യുടെ മേല്‍നോട്ട ത്തില്‍ സിറ്റി സി.ഐ  കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ആദികടലായിലെ ജയദയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ജയദയുടെ വൃദ്ധമാതാവിനെ പരിചരിക്കാന്‍ എത്തിയ ഹോം നഴ്‌സായിരുന്നു സൗമ്യ. മാര്‍ച്ച്
19 നും ഏപ്രില്‍ ആറിനുമിടയില്‍ മോഷണം നടത്തുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച 21 പവന്റെ ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. അപ്പോള്‍ തന്നെ സൗമ്യയെ വീട്ടുകാര്‍ സംശയിച്ചുവെങ്കിലും പോലീസ് ചോദ്യം ചെയ്ത് ഇവരെ വിട്ടയച്ചിരുന്നു. കളവ് നടത്തിയിട്ടില്ലെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സൗമ്യ ആവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് ഇവരെ നിരീക്ഷണ വിധേയമാക്കിയപ്പോള്‍ ആഡംബര ജീവിതത്തെക്കുറിച്ച സൂചനകള്‍ ലഭിച്ചു. അവിടെനിന്ന് ജോലി മതിയാക്കിയ സൗമ്യ, പിന്നീട് പേരാവൂരിലെ ഒരു ഡോക്ടറുടെ വീട്ടുവേലക്കാരിയായി ജോലിയില്‍ കയറി. ഇവരെ കസ്റ്റഡിയി ലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച നടത്തിയതായി സമ്മതിച്ചത്.  മോഷണം പോയ ആഭരണങ്ങളില്‍ രണ്ടര പവനോളം പോലീസ് കണ്ടെടുക്കുകയും ചെയ്തു.

 

Latest News