ഇടുക്കി- തമിഴ്നാട്ടില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായി. വില്‍പനക്ക് കൊണ്ടുപോയ തക്കാളി വിലയില്ലാത്തതിനാല്‍ റോഡില്‍ കളഞ്ഞു മടങ്ങി. കിലോക്ക് 100 മുതല്‍ 150 രൂപ വരെ എത്തിയ തക്കാളി വില ഇപ്പോള്‍ അഞ്ചു രൂപക്ക് താഴെയാണ്. വിളവെടുത്ത് ചന്തയില്‍ എത്തിക്കാവുന്ന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തില്‍ വില്‍പനക്കായി കിണത്തുകടവ് ചന്തക്ക് എത്തിച്ച തക്കാളിയാണ് കര്‍ഷകര്‍ റോഡില്‍ കളഞ്ഞു മടങ്ങിയത്.
15 കിലോ അടങ്ങുന്ന 100 കണക്കിന് പെട്ടി തക്കാളിയാണ് റോഡില്‍ വിവിധ ഭാഗങ്ങളിലായി കളഞ്ഞത്. 15 കിലോ അടങ്ങുന്ന ഒരു പെട്ടി തക്കാളിക്ക് ഇപ്പോള്‍ 50 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. കര്‍ഷകന്റെ അധ്വാനത്തിന് വിലയില്ല. ഇടനിലക്കാര്‍ തീരുമാനിക്കുന്നതാണ് വിലയായി മാറുന്നത്. തക്കാളി കൃഷി നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യം ശക്തമാണ്.