റിയാദ് - സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഗ്രീസ് സന്ദർശിക്കുന്നു. ഈ മാസം 26 ന് കിരീടാവകാശി ഏഥൻസിലെത്തി ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്‌സോടാകിസുമായി ചർച്ചകൾ നടത്തുമെന്ന് ഗ്രീക്ക് വിദേശ മന്ത്രാലയം പറഞ്ഞു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാനും ഗ്രീക്ക് പ്രധാനമന്ത്രിയും തമ്മിൽ നടത്തുന്ന ചർച്ചക്കിടെ ഏതാനും ഉഭയകക്ഷി കരാറുകൾ ഒപ്പുവെക്കുമെന്നും ഗ്രീക്ക് വിദേശ മന്ത്രാലയം പറഞ്ഞു. ഊർജ, സൈനിക സഹകരണ, സമുദ്ര കേബിൾ അടക്കമുള്ള മേഖലകളിലാണ് ഇരു രാജ്യങ്ങളും കരാറുകൾ ഒപ്പുവെക്കുകയെന്ന് ഗ്രീക്ക് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു.