Sorry, you need to enable JavaScript to visit this website.

സിനിമാ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം

വൈക്കം- സിനിമാ സെറ്റില്‍ കഞ്ചാവ് മാഫിയയുടെ ആക്രമണം. ജൂഡ് ആന്തണി ജോസഫ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കഞ്ചാവ് സംഘം ആക്രമണം നടത്തിയത്.

ആക്രമികള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിഥുന്‍ ജിത്തിന്റെ തലയാണ് അടിച്ചു പൊട്ടിച്ചത്. മര്‍ദനത്തില്‍ സാരമായ പരിക്കേറ്റ മിഥുന്‍ ഡി. വൈ. എഫ്. ഐ നേതാവ് കൂടിയാണ്.

ജൂഡ് ആന്തണി കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നു സംഭവം. ഇതുവരെ പേരിടാത്ത ചിത്രത്തില്‍ കുഞ്ചാക്കോയ്ക്ക് പുറമെ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 

Latest News