Sorry, you need to enable JavaScript to visit this website.

കോൺസുൽ ജനറലുമായി ജലീൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തി-സ്വപ്‌ന സുരേഷ്

കൊച്ചി- യു.എ.ഇ കോൺസുൽ ജനറലുമായി മുൻ മന്ത്രി ഡോ. കെ.ടി ജലീൽ നിരവധി തവണ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ജലീൽ നടത്തിയ നിരവധി നിയമവിരുദ്ധ കാര്യങ്ങളുടെ തെളിവുകൾ കയ്യിലുണ്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. കാന്തപുരം അബൂബക്കർ മുസ്‌ലിയാരും പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നും സ്വപ്‌ന ആരോപിച്ചു. മുഖ്യമന്ത്രിയും എം.ശിവശങ്കറുമാണ് തന്നെ സ്‌പേസ് പാർക്കിൽ നിയമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പ്രോട്ടോക്കോൾ ലംഘിച്ചിട്ടുണ്ട്. താൻ സ്‌പേസ് പാർക്കിൽ ജോലി ചെയ്യുമ്പോഴാണ് ജലീൽ കോൺസൽ ജനറലിനായി മെയിൽ അയച്ചത്. ഇംഗ്ലീഷ് പ്രയോഗം മോശമായതിനാൽ തിരുത്തിയാണ് കോൺസുൽ ജനറലിന് നൽകിയത്. തന്റെ സത്യവാങ്മൂലം സ്വർണ്ണക്കടത്ത് കേസിൽ മുൻ മന്ത്രി കെ.ടി ജലീലിന് ക്ലീൻ ചിറ്റ് നൽകുന്നതല്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
 

Latest News