മലപ്പുറം- കേരളത്തിൽ ഒരാൾക്ക് കൂടി മങ്കി പോക്‌സ് രോഗം സ്ഥിരീകരിച്ചു. യു.എ.ഇയിൽനിന്ന് ഈ മാസം ആറിന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ കേരളത്തിൽ മങ്കി പോക്‌സ് സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. നേരത്തെ കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിലാണ് രോഗം കണ്ടെത്തിയത്. ഇവർ എല്ലാവരും വിദേശത്ത് നിന്ന് എത്തിയവരായിരുന്നു.