റിയാദ് - റിയാദിൽ തൃശൂർ ജില്ലാ പ്രവാസി കൂട്ടായ്മ 12-ാം വാർഷികം തൃശൂർ സംഗമം-2018 വർണാഭമായി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി വി. നാരായണൻ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധാകരൻ ചാവക്കാട് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ കലവൂർ സ്വാഗതം പറഞ്ഞു. മാണിക്യ മലരിന്റെ രചയിതാവ് തൃശൂർ സ്വദേശിയായ ജബ്ബാറിനെ ചടങ്ങിൽ ആദരിച്ചു.
ഗജവീരന്മാർ അണിനിരന്ന പൂരം മുത്തുക്കുട, ശ്രീകോലം, ആലവട്ടം, വെഞ്ചാമരം, കേരളത്തിന്റെ പരമ്പരാഗത രീതിയിലുള്ള കലാ രൂപങ്ങളായ കുമ്മാട്ടി, കാളപൂട്ട്, കോൽക്കളി, തെയ്യം, കാവടിയാട്ടം, കരകാട്ടം, പുലികളി, സൗദി പാരമ്പര്യ നൃത്തം, ദഫ് മുട്ട്, പരിചമുട്ടു കളി, ഓട്ടൻതുള്ളൽ, കളരിപ്പയറ്റ്, ഒപ്പന, തിരുവാതിരകളി, അമ്പു പെരുനാൾ പ്രദക്ഷിണം, ഉത്സവപ്പറമ്പിലെ ബലൂൺ വിൽപന, കപ്പലണ്ടി കച്ചവടക്കാർ തുടങ്ങി കേരളത്തിന്റെ കൗതുക കാഴ്ചകളെ കോർത്തിണക്കി നടത്തിയ ഘോഷയാത്ര ആവേശകരമായി. ഐഡിയ സ്റ്റാർ സിംഗർ ഫെയിം സുധീഷ് ചാലക്കുടിയുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും നടന്നു.
വിനോദ് ഏറെണെഴുത്ത്, ബാബു രാമചന്ദ്രൻ, സഗീർ അന്താറത്തറ, മോഹൻ പോന്നോത്ത്, മനോജ്, രാജീവ്, നൈജു ദേവസ്യ, ഷംല ഷാനവാസ്, ശശി പുലാശ്ശേരി, പത്മിനി ഉണ്ണി, അമ്പിളി അനിൽ, അനിൽ കുന്ദംകുളം, ശ്രീകുമാർ പുല്ലത്ത്, സജ്ജാദ് പള്ളം, ലിജോ ജോൺ, സെയ്ദ്, സിദ്ദിഖ് ചാവക്കാട്, ബൈജു ദിവാകരൻ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു കലാരൂപങ്ങൾ അണിയിച്ചൊരുക്കിയത്.
ലൈജു ശ്രീരാമൻ, അനിൽ മാളിയേക്കൽ, രതീഷ് റാം പറമ്പിൽ, ജോയ് ആളൂർ, ജിജു വേലായുധൻ, ഉണ്ണികൃഷ്ണൻ, ഹനീഫ, ബാബു കൊടുങ്ങല്ലൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.