കോഴിക്കോട്- വഖഫ് ബോര്‍ഡ് നിയമനത്തിന് പ്രത്യേക ബോര്‍ഡ് കൊണ്ടുവരുന്നതിനെ മുസ്ലിം ലീഗ് എതിര്‍ക്കാതരിക്കാനാണ് ആദ്യം നിയമനം പി.എസ്.സി വഴി വേണമെന്ന് തീരുമാനിച്ചതെന്ന വിചിത്ര ന്യായീകരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍.
അന്‍പത് രൂപ കിട്ടണമെങ്കില്‍ നൂറു രൂപ പറയണം. പി.എസ്.സി വഴി വേണം വഖഫ് ബോര്‍ഡിലെ നിയമനം എന്ന് തീരുമാനിച്ചത് കൊണ്ടാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് സംവിധാനം നടപ്പില്‍ വരുന്ന സാഹചര്യമൊരുങ്ങിയതെന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പ്രത്യേത റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വേണം എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കില്‍ പഴയപടി തുടരുന്നതാണ് നല്ലതെന്നാകും ലീഗ് പറയുക. സര്‍ക്കര്‍ ഒരു മുഴം നീട്ടിയെറിഞ്ഞു-ജലീല്‍ കൂട്ടിച്ചേര്‍ത്തു.
കുറിപ്പ് വായിക്കാം
പിണറായിക്കും ഇടതുപക്ഷ സര്‍ക്കാരിനും നന്ദി പറഞ്ഞ് സമസ്ത അദ്ധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍. ദേവസ്വം റിക്രൂട്ട്‌മെന്റ് ബേര്‍ഡ് മാതൃകയില്‍ വഖഫ് ബോര്‍ഡിന് പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വരും. ഇതുവരെയുള്ള തന്നിഷ്ട നിയമനം മേലില്‍ നടക്കില്ല. അതുവഴി ലീഗുകാരല്ലാത്ത മുസ്ലിങ്ങള്‍ക്കും വഖഫ് ബോര്‍ഡില്‍ നിയമനം ലഭിക്കും. യോഗ്യരും കാര്യശേഷിയുള്ളവര്‍ അതുവഴി വഖഫ് ബോര്‍ഡില്‍ ജീവനക്കാരാകും.
അന്‍പത് രൂപ കിട്ടണമെങ്കില്‍ നൂറു രൂപ പറയണം. പി.എസ്.സി വഴി വേണം വഖഫ് ബോര്‍ഡിലെ നിയമനം എന്ന് തീരുമാനിച്ചത് കൊണ്ടാണ് വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് സംവിധാനം നടപ്പില്‍ വരുന്ന സാഹചര്യമൊരുങ്ങിയത്.
പ്രത്യേത റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വേണം എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കില്‍ പഴയപടി തുടരുന്നതാണ് നല്ലതെന്നാകും ലീഗ് പറയുക. സര്‍ക്കര്‍ ഒരു മുഴം നീട്ടിയെറിഞ്ഞു. വഖഫ് ബോര്‍ഡ് ഓഫീസ് മുന്‍പത്തെപ്പോലെ ഇനി ലീഗോഫീസാവില്ല. വഖഫ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വരുന്നതോടെ എല്ലാ മുസ്ലിങ്ങള്‍ക്കും ഒരു പോലെ അവകാശപ്പെട്ട ഇടമായി അത് മാറും. സര്‍ക്കാര്‍ ലക്ഷ്യമിട്ടത് യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാ മത സംഘടനകള്‍ക്കും നന്ദി.