തൃശൂര്‍- മുളങ്കുന്നത്തുകാവില്‍ ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി മംഗലം അമ്മാട്ടിക്കുളം അങ്ങേലകത്ത് ഷെഫീഖ്-അന്‍ഷിദ ദമ്പതികളുടെ ഒരുമാസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് മരിച്ചത്. ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
ഇരട്ടക്കുട്ടികളുമായാണ് ആംബുലന്‍സ് വടക്കാഞ്ചേരിയിലേക്ക് പോയത്.
രണ്ടാമത്തെ നവജാത ശിശുവിനും രണ്ട് ബന്ധുക്കള്‍ക്കും ആംബുലന്‍സ് െ്രെഡവര്‍ക്കും പരിക്കുണ്ട്.
ഷെഫീക്കിന്റെ മാതാവ് സൈനബക്ക് തലയ്ക്ക് ഗുരുതരമായി പരിക്കുണ്ട്.
രാത്രി എട്ടുമണിയോടെ മുളങ്കുന്നത്തുകാവ് വെളപ്പായ വെച്ച് കെ.എസ്.ആര്‍.ടി.സി ബസിന് പിറകില്‍ ആംബുലന്‍സ് ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.