ജിദ്ദ- സൗദിയിൽ സന്ദർശനത്തിനായി എത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവനും മുൻ എം.എൽ.എ വി. ശശികുമാറിനും പെരിന്തൽമണ്ണ, മങ്കട മണ്ഡലം പ്രവാസി സഖാക്കൾ നവ മാധ്യമ കൂട്ടായ്മകൾ സ്വീകരണം സംഘടിപ്പിച്ചു. ജിദ്ദ ഷറഫിയ ലക്കി ദർബാർ ഹാളിൽ നടന്ന പരിപാടി നവോദയ മുഖ്യ രക്ഷാധികാരി വി.കെ റഊഫ് ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ മണ്ഡലം കൂട്ടായ്മ സെക്രട്ടറി ലാലു വേങ്ങൂർ സ്വാഗതം പറഞ്ഞു. മങ്കട മണ്ഡലം കൂട്ടായ്മ പ്രസിഡന്റ് ഖാദർ നരിക്കുന്നൻ അധ്യക്ഷനായി. എ.വിജയരാഘവൻ, വി.ശശികുമാർ, നവാസ് വെമ്പായം, ഷിബു എന്നിവർ സംസാരിച്ചു.