തിരുവനന്തപുരം- കരിങ്കൊടി കാണിച്ചാല്‍ ഉടഞ്ഞുപോകുന്ന വിഗ്രഹങ്ങള്‍ നാടു ഭരിക്കുമ്പോള്‍ പ്രതിഷേധം അനിവാര്യമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്. ശബരീനാഥനെ അറസ്റ്റു ചെയ്തതില്‍ പോലീസിനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറഞ്ഞു.
'നാളെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. എത്ര പേരെ അറസ്റ്റു ചെയ്യുമെന്ന് കാണട്ടെ. എത്ര പേര്‍ക്കെതിരെ ഗൂഢാലോചന കേസെടുക്കുമെന്ന് കാണട്ടെ. ഇതു പിണറായി റിപ്പബ്ലിക് ഒന്നും അല്ലല്ലോ. ഒരു പ്രതിഷേധം പാടില്ലേ? മുദ്രാവാക്യം വിളിക്കാന്‍ പാടില്ലേ? കരിങ്കൊടി പ്രകടനം നടത്തണമെന്ന് ആഹ്വാനം നല്‍കാന്‍ പാടില്ലേ? അപ്പോഴേക്കും വധശ്രമത്തിനാണോ കേസെടുക്കുന്നത്?' ഷാഫി ചോദിച്ചു.