Sorry, you need to enable JavaScript to visit this website.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മാതാവ് നിര്യാതയായി

കണ്ണൂർ: തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മാതാവ് തോട്ടട ജവഹർ നഗർ ഹൗസിംഗ് കോളനിയിലെ മാണിക്യയിൽ ടി.കെ. പാർവതിയമ്മ (98) നിര്യാതയായി. അന്തരിച്ച പ്രശസ്ത സംസ്‌കൃത പണ്ഡിതനും ജ്യോതിഷ പണ്ഡിതനുമായ പി.വി. കൃഷ്ണൻ ഗുരുക്കളുടെ ഭാര്യയാണ്.
മറ്റുമക്കൾ: പി.വി. രവീന്ദ്രൻ (റിട്ട. കെൽട്രോൺ ജീവനക്കാരൻ), പരേതരായ പി.വി. ബാലകൃഷ്ണൻ, പി.വി. ശിവരാമൻ.
മരുമക്കൾ: ടി.എം. സരസ്വതി (റിട്ട. അധ്യാപിക ഇരിങ്ങൽ സുബ്രഹ്മണ്യ വിലാസം യുപി സ്‌കൂൾ) പ്രസന്നകുമാരി (റിട്ട. അധ്യാപിക എടക്കാട് മണപ്പുറം സ്‌കൂൾ) ജ്യോത്സ്‌ന (റിട്ട. അധ്യാപിക എളയാവൂർ സിഎച്ച്എം ഹയർ സെക്കണ്ടറി സ്‌കൂൾ). സംസ്‌കാരം ഞായറാഴ്ച രാവിലെ പത്തിന് പയ്യാന്പലത്ത് നടക്കും.


 

Latest News