കോട്ടയം-ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൗമാരക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം വടക്കത്ത് വളപ്പില്‍ അബ്ദുള്‍ നിസാര്‍ (18) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് വാകത്താനം പോലീസാണ് നിസാറിനെ അറസ്റ്റ് ചെയ്തത്.
നിസാര്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇഷ്ടമാണെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയും കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പെണ്‍കുട്ടി ഒച്ചവെച്ച് വീട്ടുകാരെ ഉണര്‍ത്തി. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാകത്താനം എസ്.ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
![]() |
കൂടെ ഉറങ്ങാന്‍ സമ്മതിച്ചില്ല, ഭാര്യയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി |