Sorry, you need to enable JavaScript to visit this website.

ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ മിസൈൽ സൗദി സ്വന്തമാക്കും

ജിദ്ദ - സൗദി അറേബ്യയുടെ ആവശ്യങ്ങൾക്കുള്ള ഏറ്റവും മികച്ച പരിഹാരങ്ങൾക്കനുസരിച്ച് മിസൈൽ പ്രതിരോധ സംവിധാനങ്ങളോ മറ്റു പ്രതിരോധ ആയുധങ്ങളോ വാങ്ങുമെന്ന് വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ചൈനീസ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനുള്ള സൗദി അറേബ്യയുടെ ഉദ്ദേശ്യത്തെ കുറിച്ച സി.എൻ.എന്നിന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ ആവശ്യത്തിനുള്ള ആയുധങ്ങളും സംവിധാനങ്ങളും വാങ്ങുന്നതിൽ അടിസ്ഥാന പങ്കാളിയായി അമേരിക്കയെയാണ് സൗദി അറേബ്യ കാണുന്നത്. 
അമേരിക്കയിൽ നിന്ന് ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും നേടാൻ സാധിക്കാതെ വരുമ്പോൾ മറ്റു രാജ്യങ്ങളിൽ നിന്ന് ഇവ വാങ്ങാൻ ശ്രമിക്കുക സ്വാഭാവികമാണ്. ദേശീയ സുരക്ഷാ വിഷയത്തിൽ സൗദി അറേബ്യയുടെ പ്രധാന പങ്കാളി എക്കാലവും അമേരിക്കയാണെന്ന് വിശ്വസിക്കുന്നു. എന്നാൽ ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ്. 
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സൗദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും മുഷ്ടി ചുരുട്ടി പരസ്പരം മുട്ടിച്ച് അഭിവാദ്യം ചെയ്ത സംഭവത്തിൽ എന്തിനാണ് എല്ലാവരും പിടിച്ചുതൂങ്ങി നിൽക്കുന്നതെന്ന് അറിയില്ല. ഇരു നേതാക്കളും കണ്ടുമുട്ടി, സന്തോഷം കൈമാറി. മുഷ്ടി ചുരുട്ടി പരസ്പരം മുട്ടിച്ച് അഭിവാദ്യം ചെയ്യുന്നത് വളരെ സാധാരണമാണ്. പ്രസിഡന്റ് ബൈഡന്റെ വിജയമായാണ് ഈ ചിത്രത്തെ താൻ കാണുന്നത്. ഈ ദൃശ്യത്തിനു ശേഷം അമേരിക്കൻ പ്രസിഡന്റ് മേഖലയിലെ പ്രധാന നേതാവുമായി കൂടിക്കാഴ്ച നടത്തുകയും സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വീണ്ടും പുനരുജ്ജീവിപ്പിക്കുകയും ചെയ്തതായി സൗദി വിദേശ മന്ത്രി പറഞ്ഞു. സൗദി കിരീടാവകാശിയുമായി ഹസ്തദാനം ചെയ്തതിന് പകരം ജോ ബൈഡന് എന്താണ് ലഭിച്ചത് എന്ന സി.എൻ.എൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് വിദേശ മന്ത്രി ഇക്കാര്യം പറഞ്ഞത്.
 

Latest News