Sorry, you need to enable JavaScript to visit this website.

വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് തീരുമാനം; ശബരിനാഥിന് പിന്തുണ-വി.ഡി സതീശൻ

തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ശബരീനാഥിന് നിയമപരമായും രാഷ്ട്രീയമായും പിന്തുണ നൽകുമെന്നും യൂത്ത് കോൺഗ്രസ് ആലോചിച്ച് നടത്തിയ സമരമാണ് വിമാനത്തിലെ പ്രതിഷേധമെന്നും സതീശൻ പറഞ്ഞു. സമരം നടത്തുന്ന കാര്യം ശബരിനാഥുമായി ചർച്ച ചെയ്തിട്ടുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി. പ്രതിഷേധത്തിന് നിർദ്ദേശം നൽകിയ ശബരീനാഥിനെ നാളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.  

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിനു നിർദ്ദേശം നൽകിയത് കെ.എസ്.ശബരീനാഥനാണെന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്തിനുള്ളിൽ നടന്നത് സമാധാനപരമായ പ്രതിഷേധമാണെന്നും സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്നും ശബരീനാഥ് പറഞ്ഞു.
 

Latest News