തിരുവനന്തപുരം- ചെള്ള് പനി ബാധിച്ച് തിരുവനന്തപുരത്ത് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥിനി സിദ്ധാർത്ഥാ(11)ണ് മരിച്ചത് ചുട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്-ശുഭ ദമ്പതികളുടെ മകനാണ് സിദ്ധാർത്ഥ്. നാലു ദിവസം മുമ്പാണ് പനി ബാധിച്ചത്. തുടർന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പിന്നീട് എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ മരിച്ചു. തിരുവനന്തപുരത്ത് അടുത്തിടെ പത്താം ക്ലാസ് വിദ്യാർഥിനി ഉൾപ്പെടെ രണ്ടു പേർ ചെള്ള് പനി ബാധിച്ച് മരിച്ചിരുന്നു.