ന്യൂദല്‍ഹി- ഇന്ത്യയിലേക്ക് വരുന്ന വിദേശ പണത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തോത് കുറയുന്നു. 2016-17ല്‍ 50 ശതമാനമായിരുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള റെമിറ്റന്‍സ്് 2020-21ല്‍ 30 ശതമാനമായി കുറഞ്ഞു.
പണമയക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന യു.എ.ഇയെ മറികടന്ന് അമേരിക്ക മുന്നിലെത്തി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2020-21 ലെ റെമിറ്റന്‍സ് സര്‍വേ അനുസരിച്ച് യുഎസ്, യുകെ, സിംഗപ്പൂര്‍ എന്നിവ ഇന്ത്യയിലേക്കുള്്‌ള പണമയക്കലിന്റെ പ്രധാന സ്രോതസ്സുകളായി ഉയര്‍ന്നു. ഈ വികസിത രാജ്യങ്ങളില്‍ നിന്നുള്ള റെമിറ്റന്‍സ് ഇന്ത്യയുടെ മൊത്തം പണമയക്കലിന്റെ 36 ശതമാനമാണ്. 10 രാജ്യങ്ങളില്‍ നിന്ന് പുറത്തേക്ക് പോകുന്ന പണത്തിന്റെ 50 ശതമാനവും ഇന്ത്യക്ക് ലഭിക്കുന്നു
പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്തും യു.എ.ഇ രണ്ടാം സ്ഥാനത്തുമാണ്.
1.യു.എസ്
2. യു.എ.ഇ
3. യുകെ
4. സിംഗപ്പൂര്‍
5. സൗദി അറേബ്യ
6.കുവൈത്ത്്
7.ഒമാന്‍
8.ഖത്തര്‍
9.ഹോങ്കോംഗ്
10. ഓസ്‌ട്രേലിയ
കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങ്ള്‍ക്കാണ് ഇന്ത്യയൊട്ടാകെ ലഭിക്കുന്ന മൊത്തം പണത്തിന്റെ ഗണ്യമായ പങ്ക് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കയാണ്. 2016-17ല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്ന വിദേശപണത്തിന്റെ പങ്ക് 2020-21ല്‍ ഏതാണ്ട് പകുതിയായി കുറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ ഈ സംസ്ഥാനങ്ങളിലുള്ളവരാണ് കൂടുതലുള്ളത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണമയ്ക്കല്‍ കുറഞ്ഞതോടെ ഏറ്റവും കൂടുതല്‍ വരുവിദേശനാണ്യം ലഭിക്കുന്ന സംസ്ഥാനമെന്ന സ്ഥാനം കേരളത്തിനു നഷ്ടമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള അര്‍ദ്ധ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റമാണ് ഇതിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു.
സമീപ വര്‍ഷങ്ങളിലായി ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒറീസ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള അര്‍ദ്ധ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
നിലവില്‍ വിദേശ പണം ലഭിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. പട്ടികയിലെ ആദ്യ 10 സംസ്ഥാനങ്ങള്‍
1.മഹാരാഷ്ട്ര
2.കേരളം
3.തമിഴ്‌നാട്
4. ദല്‍ഹി
5. കര്‍ണാടക
6.ആന്ധ്രാപ്രദേശ്
7.ഉത്തര്‍പ്രദേശ്
8.ഗുജറാത്ത്
9.പഞ്ചാബ്
10. ബീഹാര്‍
കൂടെ ഉറങ്ങാന്‍ സമ്മതിച്ചില്ല, ഭാര്യയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി |