തിരുവനന്തപുരം- കേരളം കണി കണ്ടുണരുന്ന നന്മ എന്നതാണ് മില്‍മയുടെ പരസ്യവാചകം. ഇന്നത്തെ കണി ഉപഭോക്താക്കള്‍ക്ക് കെണിയായെന്ന് മാത്രം. അഞ്ചു ശതമാനം ജി.എസ്.ടി ഇന്ന് മുതല്‍ ഈടാക്കുന്ന പശ്ചാത്തലത്തില്‍ മില്‍മയുടെ മൂന്ന് ഉത്പന്നങ്ങള്‍ക്കാണ് വിലകൂട്ടിയത്. പാല്‍ വിലയില്‍ മാറ്റമില്ല. തൈരിനും സംഭാരത്തിനും അര ലിറ്ററിന് മൂന്നു രൂപ കൂട്ടിയപ്പോള്‍, ലസ്സിയുടെ അളവ് കുറച്ച് വില ക്രമീകരിച്ചു.
തൈര് അര ലിറ്റര്‍ പാക്കറ്രിന് 27 രൂപ ആയിരുന്നത് 30 ആയി. സംഭാര വില ഏഴില്‍ നിന്ന് പത്തായി. 200 ഗ്രാം കപ്പ് തൈരിന്റെ വില 28 രൂപയില്‍ നിന്ന് 30 ആയി. 400 ഗ്രാം കപ്പിന് 54 രൂപ ആയിരുന്നത് 60 രൂപയായി. 200 ഗ്രാം ലസ്സിക്ക് 20 രൂപയായിരുന്നത് ഇനി 180 ഗ്രാമിന് 20 രൂപ നല്‍കണം. ടോണ്‍ഡ് തൈരിന് അഞ്ചുരൂപ കൂടി. മില്‍മയുടെ മറ്റു ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല.