നെടുമ്പാശ്ശേരി- കേരള സര്‍ക്കാരിന്റെ പത്ത് കോടി ലോട്ടറി ലഭിച്ച ഭാഗ്യവാന്‍ ദുബായില്‍. ഇദ്ദേഹം ഒരാഴ്ച മുമ്പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിലേക്ക് പോകുവാന്‍ എത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്. അങ്കമാലി സഹായി ഏജന്‍സിയില്‍നിന്നു ടിക്കറ്റ് എടുത്ത സബ് ഏജന്റ് പി.കെ വര്‍ഗീസിന്റെ ടിക്കറ്റാണ് ദുബായിലേക്ക് പോയ യാത്രക്കാരന്‍ എടുത്തത്. പി.കെ വര്‍ഗീസിന്റെ ഭാര്യയാണ് ടിക്കറ്റ് വില്‍പ്പന നടത്തിയത്. ദുബായിലേയ്ക്ക് പോകുന്നതിനായി ടെര്‍മിനലില്‍ കയറുന്നതിന് തൊട്ടുമുന്‍പാണ് ഭാഗ്യ ടിക്കറ്റ് വാങ്ങിയതെന്ന് പറയുന്നു. ടിക്കറ്റ് വാങ്ങി ടെര്‍മിനലില്‍ കയറിയ യാത്രക്കാരന്‍ അടുത്ത വിമാനത്തില്‍ ദുബായിലേക്ക് പറന്നു. ഭാഗ്യവാന്റെ പേരും മേല്‍വിലാസവും അറിഞ്ഞിട്ടില്ല.