ജിദ്ദ-പ്രവാസി മലയാളികളുടെ ജിദ്ദയിലെ സംഗമകേന്ദ്രമായ ഷറഫിയയില്‍ ചായക്കും എണ്ണക്കടിക്കും വില കൂടുതലാണെന്നും കൊള്ളലാഭമെടുക്കുന്നുവെന്നും പരാതി. ഷറഫിയ ഇപ്പോള്‍ പഴയ ഷറഫിയ അല്ല. കെട്ടിടങ്ങള്‍ പൊളിച്ചതിനെ തുടര്‍ന്ന് നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇല്ലാതായ ഷറഫിയയില്‍ ഒരു ചായക്കും പഴംപൊരിക്കും നാലര റിയാല്‍ ഈടാക്കിയെന്നാണ് ടിക് ടോക് വീഡിയോയില്‍ പരാതിപ്പെടുന്നത്.
ജിദ്ദയില്‍തന്നെ മറ്റു സ്ഥലങ്ങളില്‍ ഒരു റിയാലിന് ചായയും ഒരു റിയാലിനു കടിയും ലഭ്യമാണെന്നും പറയുന്ന വീഡിയോയില്‍ ഷറഫിയയിലെ മാറ്റവും പരാമര്‍ശിക്കുന്നുണ്ട്. ഷറഫിയയില്‍ കട നടത്തിക്കൊണ്ടു പോകാന്‍ ചെലവു കൂടുതലാണെങ്കിലും ഇതു കൊള്ളലാഭമാണെന്നാണ് പരാതി. സാധാരാണക്കാരായ ഡ്രൈവര്‍മാരും മറ്റും ആശ്രയിക്കുന്ന സ്ഥലമായതിനാല്‍ ചായക്കും കടിക്കും മൂന്ന് റിയാലാണ് മിതമായ വിലയെന്നും പറയുന്നു.